വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ കോയമ്പേട് മാർക്കറ്റിലെ തൊഴിലാളി

വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ തമിഴ്‌നാട് കോയമ്പേട് മാർക്കറ്റിലെ തൊഴിലാളി. ചീരാൾ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റ് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇവർ മാനന്തവാടി, മീനങ്ങാടി സ്വദേശികളാണ്. കോയമ്പേട് മാർക്കറ്റുമായി ചുറ്റിപ്പറ്റിയാണ് ഇവർക്കും രോഗം പടർന്നത്. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് കോയമ്പേട് മാർക്കറ്റ്. ഇവിടെ നിന്ന് നിരവധി പേർക്കാണ് രോഗം പടർന്നത്.

വയനാടിനെ കൂടാതെ തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂരിൽ രണ്ട് പേർക്കും എറണാകുളത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ അബുദാബിയിൽ നിന്ന് എത്തിയവരാണ്. തൃശൂർ സ്വദേശികളായ രണ്ട് പേരും മലപ്പുറം സ്വദേശിയുമാണ് വിദേശത്ത് നിന്ന് എത്തിയത്. ചെന്നൈയിൽ നിന്നെത്തിയ യുവതിയുടെ അഞ്ച് വയസുകാരൻ മകനാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

story highlights- coronavirus, wayanad, koyambedu market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top