രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67152 ആയി; 20917 പേർ രോഗമുക്തരായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 67152 ആയി. 2206 പേർക്ക് ജീവൻ നഷ്ടമായി.
അതേസമയം, 20917 പേർ രോഗമുക്തരായി. ഗുജറാത്തിൽ കൊവിഡ് ബാധിതർ 8500ഉം തമിഴ്‌നാട്ടിൽ 8000വും കടന്നു. വീട്ടിലെ നിരീക്ഷണത്തിൽ, കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 31.15 ശതമാനം പേർക്കും രോഗം ഭേദമാകുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സമൂഹ വ്യാപനമില്ല. ചില ക്ലസ്റ്ററുകളിൽ കൊവിഡ് പൊട്ടിപുറപ്പെട്ടുവെന്നത് ശരിയാണ്. അത് സമൂഹ വ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് ശ്രമമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
17 ദിവസം രോഗലക്ഷണങ്ങളോ 10 ദിവസം പനിയോ ഇല്ലെങ്കിൽ വീട്ടിലെ നിരീക്ഷണം അവസാനിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ പുതിയ മാർഗരേഖയിറക്കി. വീട്ടിൽ നിരീക്ഷണം കഴിഞ്ഞാൽ കൊവിഡ് പരിശോധന ആവശ്യമില്ല. മുഴുവൻ സമയ സഹായി വേണമെന്നും, സഹായി ക്ലോറോക്വീൻ കഴിക്കണമെന്നും നിർദേശിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 347 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു.
ആകെ കൊവിഡ് കേസുകൾ 8542 ആണ്. മരണം 513 ആയി. അഹമ്മദാബാദിൽ ആകെ പോസിറ്റീവ് കേസുകൾ 6086 ആയി ഉയർന്നു. 400 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 310 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 7233 ആയി. തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 798 കേസുകളിൽ 538 പേരും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതർ 8002 ആയി. ഇൻഡോറിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
Story highlight: 67152 covid positive cases in India; 20917 people were infected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here