Advertisement

ഇന്ത്യയിൽ കൊവിഡ് മരണം 2206 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 97 പേർ

May 11, 2020
Google News 1 minute Read
covid nurses india covid death toll touches 2206

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67000 കടന്നു. 24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 67152 ഉം മരണം 2206 ഉം ആയി. 44029 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20917 പേർ രോഗമുക്തി നേടി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 398 പോസിറ്റീവ് കേസുകളും 21 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 278 കൊവിഡ് കേസുകളും 18 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8195 ഉം മരണം 493 ഉം ആയി. അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. 669 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാട് ഡൽഹിയെ കടത്തിവെട്ടി. ഇതിൽ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് 7,204 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 47 ആയി ഉയർന്നു.

ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 6923 ആണ്. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 3814 ഉം മരണം 108 ഉം ആയി. ഉത്തർപ്രദേശിൽ 102 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതർ 750 കടന്നതോടെ ആഗ്രയിലെ ചീഫ് മെഡിക്കൽ ഓഫീസറെ മാറ്റി. ത്രിപുര അംബാസയിലെ ബിഎസ്എഫ് ക്യാമ്പിൽ കൊവിഡ് പടർന്നുപിടിക്കുകയാണ്. 122 ജവാന്മാർക്കും, കുടുംബാംഗങ്ങൾക്കും അടക്കം 148 പേർക്കാണ് ഇതുവരെ കൊവിഡ് പിടിപ്പെട്ടത്.

Story Highlights- india covid death toll touches 2206

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here