രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 4,213 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 4,213 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കാലത്ത് ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 67,152 ആയി. 2,206 പേർക്ക് ജീവൻ നഷ്ടമായി. 20,917 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം വ്യാപിക്കുമ്പോഴും നോക്കി നിൽക്കാൻ മാത്രമേ സർക്കാരിന് സാധിക്കുന്നുള്ളൂ. മഹാരാഷ്ട്രയിൽ 22,171 പേർക്കാണഅ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 832 പേർ മരിച്ചു. ഗുജറാത്തില്‍ ആകെ കേസുകള്‍ 8194 ആയി ഉയര്‍ന്നു. മരണം 493 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 310 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ ആകെ രോഗികള്‍ 7233 ആയി.
story highlights- coronavirus