Advertisement

കൊവിഡ്: വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ്

May 11, 2020
Google News 2 minutes Read
Janamaithri police  monitor people under covid observetion in  homes

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തി വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച് പൊതുസ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ഇക്കാര്യത്തില്‍ ജനമൈത്രി പോലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ദിവസേന റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനേയും ജനമൈത്രി പൊലീസിന്റെ നോഡല്‍ ഓഫീസറായ ഐജി എസ് ശ്രീജിത്തിനേയും ചുമതലപ്പെടുത്തിയതായും ഡിജിപി അറിയിച്ചു.

 

Story Highlights: Janamaithri police  monitor people under covid observetion in  homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here