ഓരോ യാത്രക്കു ശേഷവും അണുനശീകരണവും തെർമൽ ക്യാമറകളും; കൊവിഡ് പ്രതിരോധത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു

kochi metro after corona

കൊവിഡ് പ്രതിരോധത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു. ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കിയും ഡിജിറ്റൽ തെർമോ സ്കാനിംഗ് ക്യാമറകൾ സ്ഥാപിച്ചുമാണ് കൊവിഡ് 19 പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. മാർച്ച് 20ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചി മെട്രോ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Read Also: കൊവിഡ് 19: സംസ്ഥാനത്ത് മെട്രോ സർവീസുകൾ നിർത്തിവച്ചു

സർവ്വീസ് പുനരാരംഭിച്ചാൽ യാത്രക്കാർ ഫേസ്മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. സർവീസിനു മുന്നോടിയായി ട്രെയിനുകളുടെ എയർ കണ്ടീഷൻ നാളങ്ങൾ വൃത്തിയാക്കും. ട്രെയിൻ സീറ്റുകളും ഇത്തരത്തിൽ വൃത്തിയാക്കും. ലോഹ പ്രതലങ്ങൾ 70% ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കും. ‌ട്രെയിനുകളിൽ ഹൈപ്പോ ക്ലോറിൻ അധിഷ്ഠിത അണുനാശിനി തളിക്കും. ഓരോ റൗണ്ട് ട്രിപ്പിനും ശേഷം ട്രെയിനുകൾ അണുവിമുക്തമാക്കും. പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമോ ക്യാമറകളും മറ്റ് സ്റ്റേഷനുകളിൽ മാനുവൽ തെർമോ സ്കാനറുകളും സ്ഥാപിക്കും.

Read Also: ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ

എഫ്സി ഗേറ്റുകൾ‌, ടിക്കറ്റ് കൗണ്ടറുകൾ‌, ഹാൻ‌ട്രെയ്‌ൽ‌സ്, എസ്‌കലേറ്ററുകൾ‌, ലിഫ്റ്റ് ബട്ടണുകൾ‌, പ്ലാറ്റ്ഫോം കസേരകൾ തുടങ്ങി സ്റ്റേഷനുകളുടെ മുക്കും മൂലയും ദിവസേന അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും. എയർ കണ്ടീഷണറുകളുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ലോക്ക്ഡൗൺ കാലയളവിൽ ട്രെയിനുകളും സ്റ്റേഷനുകളും ഇടയ്ക്കിടെ കൊച്ചി മെട്രോ വൃത്തിയാക്കിയിരുന്നു.

രോഗലക്ഷണം കാണിക്കുന്ന വ്യക്തികളെ വൈദ്യസഹായത്തിനായി ജില്ലാ കൊറോണ നിയന്ത്രണ കേന്ദ്രത്തിലേക്ക് റഫർ ചെയ്യും. ഇയാൾ സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും. ജീവനക്കാരെയും താപപരിശോധനയ്ക്ക് വിധേയരാക്കും.

Story Highlights: kochi metro after corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top