സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ആരംഭിച്ചു

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ആരംഭിച്ചു. ഒന്‍പത് സര്‍വീസുകളായിരിക്കും ഉണ്ടാവുക. രാവിലെ 8.50 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ലോക്ക്ഡൗണ്‍ കാലത്ത് ജീവനക്കാരുടെ നിരന്തര അപേക്ഷ പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിച്ചത്.

സര്‍വീസുകള്‍ നടത്തുന്ന ബസുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചിട്ടുണ്ട്. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും സര്‍വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. പണമിടപാട് ഒഴിവാക്കാന്‍ പ്രീ പെയ്ഡ് കാര്‍ഡും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top