കൊവിഡിൽ പകച്ച് മഹാരാഷ്ട്ര; രോഗബാധിതരുടെ എണ്ണം 23,000 കടന്നു

കൊവിഡിൽ പകച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 23,000 കടന്നു. പുതുതായി 1,230 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 14,000 കടന്നു. ധാരാവിയിൽ രോഗവ്യാപനം അതിരൂക്ഷം.

23, 401 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥരീകരിച്ചത്. മരണസംഖ്യ 868 ആയി ഉയർന്നു. തുടർച്ചയായി ആറ് ദിവസങ്ങളിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഓരോ ദിവസം കഴിയുംതോറും മുംബൈയിൽ സ്ഥിതി രൂക്ഷമാവുകയാണ്. പുതുതായി 791 പേർക്ക് രോഗം സ്ഥിരീകരിച്ചു. 20 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 14,355 മരണസംഖ്യ 528 ആയി ഉയർന്നു.

ഒരു മാസം പ്രായമുള്ള കുട്ടിയടക്കം 23 പേർക്കാണ് കല്യാൺ – ഡോംബിവല്ലി മേഖലയിൽ രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ 69 കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ധാരാവിയിലെ സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണ്. 57 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 916 ആയിരിക്കുന്നു ചേരിയിലെ രോഗബാധിതരുടെ എണ്ണം. വന്ദേമാതരം മിഷന്റെ ഭാഗമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നും ധാക്കയിൽ നിന്നും കൂടുതൽ പ്രവാസികൾ മുംബൈയിലേക്ക് മടങ്ങിയെത്തി. ബിഎംസി സജ്ജമാക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.

Story highlight: Maharashtra  of covid, The total number of infected people crossed 23,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top