മൻമോഹൻ സിം​ഗിന്റെ ആരോ​ഗ്യനില തൃപ്തികരം

manmohan singh

ഡൽഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിം​ഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. നിരീക്ഷണം തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയോളജി പ്രൊഫസര്‍ കൂടിയായ ഡോ. നിതീഷ് നായിക് ആണ് മന്‍മോഹന്‍ സിം​ഗിനെ ചികിത്സിക്കുന്നത്.

ഞായറാഴ്ച രാത്രി 8.45നാണ് എയിംസിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ മന്‍മോഹന്‍ സിം​ഗിനെ പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്‍മോഹന്‍ സിം​ഗിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കട്ടേയെന്നും ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും അദ്ദേഹത്തോടൊപ്പമുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചിരുന്നു. മൻമോഹൻ സിം​ഗിന്റെ ആരോ​ഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് മറ്റ് നേതാക്കളും രം​ഗത്തെത്തിയിരുന്നു.

story highlights- manmohan singh, delhi AIIMS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top