എറണാകുളം ജില്ലയിൽ പുതിയ കൊവിഡ് കേസില്ല; ചികിത്സയിലുള്ളത് മൂന്ന് പേർ

എറണാകുളം ജില്ലയിൽ ഇന്ന് പുതിയ കൊവിഡ് കേസില്ല. നിലവിൽ കൊവിഡ് ബാധിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും, ബാക്കി 2 പേർ കളമശേരി മെഡിക്കൽ കോളജിലുമാണുള്ളത്.

251 പേരെ കൂടി ഇന്ന് ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 45 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1802 ആയി. ഇതിൽ 15 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1787 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

ജില്ലയിൽ നിന്ന് 51 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 58 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 55 ‍ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

story highlights- coronavirus, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top