ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,81,077 ആയി. കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 2,83,868 ആയി. അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 80,000 കടന്നു. 80,787 പേരാണ് ഇതുവരെ മരിച്ചത്. 13,67,638 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സ്‌പെയിനില്‍ 2,64,663 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,621 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,19,183 ആയി. 31,855 പേരാണ് ഇതുവരെ ബ്രിട്ടനില്‍ മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ 30,560 ആയി. 2,19,070 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. റഷ്യയിലും കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. 2,09,688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1915 പേരാണ് റഷ്യയില്‍ മരിച്ചത്. ഫ്രാന്‍സിലും ജര്‍മനിയിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.
ഫ്രാന്‍സില്‍ 176,970 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 26,380 പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജര്‍മ്മനിയില്‍ 171,879 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,569 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലുള്ള 47,035 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ സംഖ്യ ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, 1,493,416 പേരാണ് ഇതുവരെ ലോകത്ത് രോഗമുക്തി നേടിയത്.
Story Highlights: number of covid cases in the world has reached 42 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here