Advertisement

ശബരിമല പുനഃപരിശോധനാഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി ശരിയായിരുന്നുവെന്ന് സുപ്രിംകോടതി; വിശദമായ വിധിപ്പകർപ്പ് പുറത്ത്

May 11, 2020
Google News 1 minute Read

ശബരിമല പുനഃപരിശോധനാഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി ശരിയായിരുന്നുവെന്ന് സുപ്രിംകോടതി. അനുച്ഛേദം 142 പ്രകാരം സമ്പൂർണ നീതി നടപ്പാക്കലിന് വിശാല ബെഞ്ചിന് അയക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. ഫെബ്രുവരി പത്തിന് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദമായ വിധിപ്പകർപ്പ് ഇന്ന് പുറത്ത് വന്നു.

ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി എന്ത് കൊണ്ട് ശരിയായിരുന്നു? ഒൻപതംഗ വിശാല ബെഞ്ച് പറയുന്നത് ഇങ്ങനെ: ഭരണഘടനയുടെ അനുച്ഛേദം 142 വിഭാവനം ചെയ്യുന്ന സമ്പൂർണ നീതി നടപ്പാക്കലിന് വിശാല ബെഞ്ചിന് അയക്കാം. ആ നടപടിയിൽ തെറ്റില്ല. ഭരണഘടനാ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നിയമപരമായ ചോദ്യങ്ങൾ ഉയർന്നാൽ വിശാലബെഞ്ചിന് വിടാം. ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ വിശ്വാസവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങളുടെ സാധുതയും വ്യാഖ്യാനവും ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് വിശാലബെഞ്ചിന് ഉത്തരവിട്ടത്. പുനഃപരിശോധനാ ഹർജികളും വിശാലബെഞ്ചിന് വിടുന്നതിൽ തടസമില്ല. നേരത്തെ വിശ്വാസ, ഭാഷ ന്യൂനപക്ഷ കേസുകൾ പതിനൊന്നംഗ ബെഞ്ചിന് വിട്ടത് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് ശരിവച്ചിരുന്നു. പരിഗണന വിഷയങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ, വിശദമായ ഉത്തരവ് ഇന്ന് ഇറങ്ങുകയായിരുന്നു.

story highlights- sabarimala, supreme court of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here