ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാളെ ട്രെയിന്‍

ലോക്ഡൗണ്‍ മൂന്നാം ഘട്ടം പിന്നിടാനിരിക്കെ, നാളെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രാ ട്രെയിന്‍. ഇന്ത്യന്‍ റെയില്‍വേ, രാജ്യത്ത് ഘട്ടം ഘട്ടമായി യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തേക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

Read More: വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍കൂടി ഇന്ന് കേരളത്തിലെത്തും

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും നിലവിലെ കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാനത്തിന് ആശങ്കയുണ്ട്. തിരുവനന്തപുരത്തേക്ക് അയക്കുന്നത് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അല്ലെങ്കില്‍ രോഗ വ്യാപന സാധ്യത കൂടുതലാണ്. ട്രെയിനുള്ളില്‍ സാമൂഹിക അകലം പാലിച്ചാണൊ യാത്രക്കാരെ അനുവദിക്കുക എന്നതില്‍ വ്യക്തയില്ല.

Read More: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും

യാത്രയിലുടനീളം യാത്രക്കാര്‍കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും സംസ്ഥാനം ഉറ്റുനോക്കുന്നു.ഇവിടെയെത്തിക്കുന്നവര്‍ക്ക് നല്‍കേണ്ട നിരീക്ഷണ സംവിധാനം എങ്ങനെയാകണമെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. കൊവിഡിന്റെ രണ്ട് ഘട്ടങ്ങളെ മാതൃകാപരമായി നിയന്ത്രിച്ച് നിര്‍ത്തിയ സര്‍ക്കാരിന് കൂടുതല്‍ പ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കേണ്ടി വരും.

Story Highlights: Train,  Delhi to Trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top