ആറര ലക്ഷം ആളുകളെ നാട്ടിലെത്തിച്ചുവെന്ന് റെയിൽവേ

ലോക്ക് ഡൗണിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ കുടുങ്ങിയ 6.48 ലക്ഷം ആളുകളെ നാട്ടിലേക്ക് എത്തിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ. 542 തീവണ്ടികളാണ് ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം സർവീസ് നടത്തിയത്. അതിൽ തന്നെ 448 എണ്ണം സർവീസ് പൂർത്തിയാക്കിയെന്നും 94 തീവണ്ടികൾ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണെന്നും റെയിൽവേ. തീവണ്ടി സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ യാത്ര ചെയ്ത എല്ലാവരുടെയും ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ സൗജന്യമായി ഭക്ഷണം, വെള്ളം എന്നിവ നൽകിയെന്നും റെയിൽവേ.

ഉത്തർ പ്രദേശിലേക്കാണ് ഇതരസംസ്ഥാന തൊഴിലാളികളുമായി കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തിയത്. 221 ട്രെയിൻ ഉത്തർപ്രദേശിലേക്ക് സർവീസ് നടത്തി. ബീഹാറിലേക്ക് 117 സർവീസുകൾ ഉണ്ടായിരുന്നു. 38 ട്രെയിനുകളാണ് മധ്യപ്രദേശിലേക്ക് പോയത്. ഒഡീഷയിലേക്ക് 29 തീവണ്ടികൾ യാത്ര തിരിച്ചു. ജാർഖണ്ഡിലേക്ക് 27 ട്രെയിൻ സർവീസുകളാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലേക്ക് നാല് ട്രെയിനുകളും മഹാരാഷ്ട്രയിലേക്ക് മൂന്ന് ട്രെയിനുകളും സർവീസ് നടത്തി.

Read Also: ലോക്ക് ഡൗണിന് ശേഷമുള്ള ഇളവുകൾ; ജനങ്ങളോട് അഭിപ്രായം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

അതേസമയം സ്‌പെഷ്യൽ ട്രെയിനുകൾ വഴി കൂടുതൽ ആളുകൾ സംസ്ഥാനത്തെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന് ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. എസി കോച്ചുകളുടെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും പൂർണമായും അടച്ചിട്ട ട്രെയിനിൽ താപനിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്നും ആരോഗ്യവിദഗ്ധർ ചോദിക്കുന്നു. രാജ്യത്ത് ഇന്ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് തുടങ്ങിയത്. ഇന്ന് 15 ട്രെയിനുകളാണ് ഓടി തുടങ്ങിയിരിക്കുന്നത്.

 

indian railway, 6.5 lakh people returned to native place

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top