സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം മൂന്ന്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്. ആർക്കും രോഗമുക്തിയില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് ഇക്കാര്യം.
ആകെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 32 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 23 പേർക്കും കൊവിഡ് ബാധിച്ചത് പുറത്തു നിന്നാണ്. ചെന്നൈയിൽ നിന്ന് ആറ്, മഹാരാഷ്ട്രയിൽ നിന്ന് നാല്, നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ, വിദേശത്ത് നിന്ന് വന്ന പതിനൊന്നുപേർ എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പർക്കത്തിലൂടെ ഒൻപത് പേർക്കാണ് രോഗം ബാധിച്ചത്. അതിൽ ആറ് പേരും വയനാട്ടിലാണ്. ചെന്നൈയിൽ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്ന് പേർ, സഹ ഡ്രൈവറുടെ മകൻ, ഇവരുമായി ബന്ധപ്പെട്ട മൂന്ന് പേർ എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. സമ്പർത്തിലൂടെ സങ്കൽപാതീതമായാണ് രോഗം പടരുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
story highlights- coronavirus, cm press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here