Advertisement

തെരഞ്ഞെടുപ്പിൽ കൃത്രിമം; ബിജെപി മന്ത്രിയുടെ വിജയം അസാധുവാക്കി

May 12, 2020
Google News 1 minute Read

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡിന്റെ പരാതിയിന്മേലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവർത്തനങ്ങൾക്ക് പങ്കാളിയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. വോട്ടെണ്ണൽ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവിൽ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാർലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ.

story highlights- Bhupendra Singh Chudasama, election 2017, Gujarat High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here