നഴ്സുമാർക്ക് വിഡിയോ കോൺഫറൻസിലൂടെ ആശംസ നേർന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി

nurses day

നഴ്സുമാർക്ക് വിഡിയോ കോൺഫറൻസിലൂടെ ആശംസ നേർന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നഴ്‌സസ് വാരാഘോഷവും നഴ്‌സസ് ദിനാചരണവും വളരെ വിപുലമായ രീതിയില്‍ നടത്താറുണ്ടായിരുന്നു. ഈ കൊവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കി. എങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്‌സുമാർക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ അറിയിക്കുകയായിരുന്നു മന്ത്രി.

ഈ കൊവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചരണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.

Story Highlights: NURSES DAY, k k shailaja,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top