Advertisement

മൻമോഹൻ സിംഗ് ആശുപത്രി വിട്ടു

May 12, 2020
Google News 1 minute Read
manmohan singh

നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് കൊവിഡ് പരിശോധനയും നടത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവാണ്. രണ്ട് ദിവസം അദ്ദേഹത്തെ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു.

read also: ഡോ. മൻമോഹൻ സിംഗ് ആശുപത്രിയിൽ

ഞായറാഴ്ച രാത്രി 8.45നാണ് എയിംസിലെ കാർഡിയോ തൊറാസിക് വാർഡിൽ മൻമോഹൻ സിംഗിനെ പ്രവേശിപ്പിച്ചത്. കാർഡിയോളജി പ്രൊഫസർ കൂടിയായ ഡോ. നിതീഷ് നായിക് ആണ് മൻമോഹൻ സിംഗിനെ ചികിത്സിച്ചത്.

story highlights- manmohan singh, AIIMS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here