ഒന്നര മാസത്തിന് ശേഷം മിഠായി തെരുവിലെ കടകൾ തുറന്നു

ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറന്നു. സത്യവാങ്ങ്മൂലം സമർപ്പിച്ച് കർശന ഉപാധികളോടെയാണ് കടകൾ തുറന്നത്. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്കാനാണ് അനുമതി. കടകളുടെ വിസ്തീർണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിലാണ് പ്രവേശനം. കോഴിക്കോട്ടെ പ്രധാന വാണിജ്യ കേന്ദ്രം എന്ന നിലയിൽ കൂടുതൽ ആളുകൾ ഒത്തുകൂടും എന്ന് ഉള്ളത് കൊണ്ട് കോഴിക്കോട്ടെ മറ്റ് കടകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിട്ടും മിഠായിത്തെരുവിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. എല്ലാ കടകളിലും ‘ബ്രെയ്ക് ദ ചെയിൻ’ പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികൾ ഒരുക്കണം. എസ്.എം സ്ട്രീറ്റിലേക്ക് സാധനങ്ങൾ വാങ്ങാനല്ലാതെ ആർക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശനകവാടത്തിൽ ഇക്കാര്യം പൊലീസ് പരിശോധിക്കും, ബില്ലുകൾ ഹാജരാക്കത്തവർക്കെതിരെ നടപടി സ്വീകരിക്കും.
Read Also : എറണാകുളം ബ്രോഡ് വേയിലെ അടക്കം കടകൾ തുറന്നു
അതേസമയം, ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങൾ ബഹുനില കെട്ടിടത്തിലായാലും തുറന്നുപ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ ഇവിടെ ഉപഭോക്താക്കൾക്ക് മെഡിക്കൽ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കണം.
Story Highlights- sm street reopened after lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here