പ്രവാസികളുമായി കണ്ണൂരും കൊച്ചിയിലും വിമാനമിറങ്ങി

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രണ്ട് വിമാനങ്ങൾ കൂടിയെത്തി. ദുബായിൽ നിന്ന് കണ്ണൂരിലേക്കും ദമാമിൽ നിന്ന് കൊച്ചിയിലേക്കുമുള്ളവിമാനങ്ങളാണ് ഇന്ന് എത്തിയത്.

ദുബായിൽ നിന്ന് 182 യാത്രക്കാരുമായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരിലെത്തിയത് രാത്രി 7.25 നാണ്.ഇവരിൽ 104 പേരെ പ്രത്യേക വാഹനങ്ങളിൽകൊറോണ കെയർ സെന്ററുകളിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറന്റീനിൽ വിട്ടു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനമാണിത്.സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. കെ.എസ്.ആർ.ടി.സി ബസുകളിൽ പ്രവാസികളെ ഓരോ ജില്ലയിലേക്കും കൊണ്ടുപോയി.

read also: രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കം

174 പ്രവാസികളുമായാണ് ദമാമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയത്. രാത്രി 8.10 ഓടെയാണ് വിമാനംനെടുമ്പാശേരി വിമാനത്തവാളത്തിലെത്തിയത്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരിശോധനയ്ക്ക് ശേഷമാണ് പ്രവാസികളെ വിമാനത്താവളത്തിന് പുറത്തിറക്കിയത്. പ്രത്യേകം വാഹനങ്ങളിൽ തന്നെയാണ് ഇവരെയും ഓരോ ജില്ലയിലേക്കും കൊണ്ടുപോയത്.

story highlights- air india, expatriate, kannur, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top