കൊവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളി മരിച്ചു. സൗദിയിൽ തൃശൂർ സ്വദേശിയും, ദുബായിൽ തിരുവന്തപുരം സ്വദേശിയുമാണ് മരിച്ചത്.
തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസിയാണ് (60) ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസറായി ജോലിചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗതിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഭാര്യ ഷീജ, മക്കൾ ജിബിൻ, ദിൽന.
തിരുവനന്തപുരം വക്കം സ്വദേശി സുശീലനാണ് (60) ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights- two malayalees dies of covid in gulf
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here