Advertisement

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

March 30, 2025
Google News 2 minutes Read
eid

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. ഒമാനിൽ നാളെ പെരുന്നാൾ ആഘോഷിക്കും.സൗദിയിൽ ഇന്നലെ ശവ്വാൽ മാസപ്പിറ കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു.

ഒമാനിൽ ഇന്നലെ മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. നാളെയാണ് ഒമാനിൽ ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും.

Read Also: ഗസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; 24 മരണം

അതേസമയം, ഇന്നലെ മാസം കണ്ടതോടെ തന്നെ വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും ആശംസകൾ കൈമാറിയും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിന് തുടക്കമിട്ടു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും കലാ പരിപാടികളും ഉൾപ്പെടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

Story Highlights : Today is a Eid in Gulf countries except Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here