വീടിന്റെ ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വിഡിയോ

പീലിവിടർത്തി നിൽക്കുന്ന ഒരു മയിൽ നിങ്ങളുടെ വീടിന്റെ ജനാലയിൽ തട്ടിയാൽ എങ്ങനെയുണ്ടാകും….? സ്വപ്നത്തിലാണോ എന്ന് ചോദിക്കരുത്. അത്തരമൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ലോക്ക്ഡൗൺ കാലത്ത് മനുഷ്യരെല്ലാം വീടിനുള്ളിൽ അടച്ചിരിക്കുമ്പോൾ പക്ഷികളും മൃഗങ്ങളുമെല്ലാം അവരുടെ സ്വൈര്യ ജീവിതത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. പക്ഷികളും മൃഗങ്ങളുമെല്ലാം റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം ഇപ്പോൾ നടന്നുതുടങ്ങിയിട്ടുണ്ട്.
ഗുൻജാൻ മെഹ്ത എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മയിൽ വീടിന്റെ ജനാലയിൽ തട്ടുന്നതിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 52 സെക്കന്റുള്ള വിഡിയോയിൽ മയിൽ ജനാലയ്ക്കു പുറത്തുള്ള ഭാഗത്ത് നിൽക്കുന്നതും ജനാല കൊത്തിപ്പൊട്ടിക്കാൻ ശ്രമിക്കുന്നതും കാണാം. നിരവധിയാളുകളാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മയിലിന് ജനാല തുറന്നുകൊടുക്കൂ എന്നും, ഒരു കാപ്പി ഓഫർ ചെയ്യൂ എന്നും അടക്കം രസകരമായ പ്രതികരണങ്ങളും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
What do you do when you have such ‘unwanted guests’? ?@ParveenKaswan @susantananda3 @SudhaRamenIFS @rameshpandeyifs pic.twitter.com/KOegxrRzLr
— Gunjan Mehta✨ (@gunjanm_) May 10, 2020
Story Highlights: Video peacock knocking on window goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here