കൊവിഡിനെയും അതിജീവിച്ച് 113 കാരി മരിയ ബ്രന്യാസ്

Maria Bryanus

കൊവിഡ് മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോഴും സ്പെയിൻ ഒരു കാര്യത്തിൽ ആശ്വസിക്കുകയും ആഹ്ലാദിക്കുകയാണ് . രാജ്യത്തെ ഏറ്റവും പ്രായമേറിയ വനിത എന്ന വിശേഷണം പേറുന്ന മരിയ ബ്രന്യാസ് കൊവിഡ് രോഗ വിമുക്തി നേടിയതാണ് ആ ആഹ്ലാദത്തിനു കാരണം. കിഴക്കൻ നഗരമായ ഒലോട്ടിലെ സാന്റോ മരിയ ഡേൽ തുറ കെയർ ഹോമിൽ കഴിഞ്ഞു വരികയായിരുന്നു മരിയ ബ്രന്യാസിന് 113 വയസുണ്ട്. ഇതോ ഹോമിൽ അവർക്കൊപ്പമുണ്ടായിരുന്ന പലരും കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയിരുന്നു.

കഴിഞ്ഞ 20 വർഷമായി വയോധികർക്കുള്ള റിട്ടയർമെന്റ് ഹോമായ സാന്റോ മരിയ ഡേൽ തുറയിൽ കഴിഞ്ഞു വരുന്ന മരിയയ്ക്ക് ഏപ്രിലിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് തന്റെ മുറിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു മരിയ.

read also:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു

അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ 1907 മാർച്ച് നാലിനാണ് മരയ ബ്രന്യാസ് ജനിച്ചത്. വടക്കൻ സ്പെയിനിലാണ് മരിയയുടെ കുടുംബ വീടെങ്കിലും മാധ്യമപ്രവർത്തകനായിരുന്ന പിതാവിന്റെ ജോലിസംബന്ധമായാണ് യുഎസിൽ എത്തുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് മരിയയുടെ കുടുംബം തിരിച്ച് സ്പെയിനിലേക്ക് പോരുകയായിരുന്നു. 1918-19 ൽ സ്പെയിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ളൂവിനെയും 1936-39 ൽ നടന്ന സ്പെയിൻ ആഭ്യന്തര യുദ്ധത്തെയും അതിജീവിച്ചയാളാണ് മരിയ. ഇപ്പോൾ ലോകം കണ്ട ഭീകരമായ മഹാമാരികളിൽ ഒന്നായ കൊവിഡിനെയും അവർ തോൽപ്പിച്ചു.

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. 27,000 ത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.

Story highlights-113-year-old Maria Bryanus, who survives covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top