Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു

May 13, 2020
Google News 1 minute Read
india coronavirus cases crossed 74000

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുകളും 122 മരണവും റിപ്പോർട്ട് ചെയ്തു. 24386 പേർ രോഗമുക്തരായി.

ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24427,ഉം മരണം 921ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 24 മരണത്തിൽ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളിൽ 267ഉം. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8904 ആയി. 537 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ 8718 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 716 കേസുകളിൽ 510ഉം ചെന്നൈയിലാണ്. ഡൽഹിയിൽ കൊവിഡ് കേസുകൾ 7639 ആയി. മരണം 86ഉം. 24 മണിക്കൂറിനിടെ 13 മരണവും 406 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. നോർത്ത് മുനിസിപ്പൽ കോർപറേഷനിലെ 37 ജീവനക്കാർ കൊവിഡ് ബാധിതരായി. 35 ആശുപത്രികളിലെ 524 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4126ഉം മരണം 117ഉം ആയി ഉയർന്നു.

 

Story Highlights- india coronavirus cases crossed 74000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here