അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. ഇതനുസരിച്ച് ഗൗണും റോബ്‌സും കോടതിയിൽ അണിയേണ്ടതില്ല. വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ധരിച്ചെത്തിയാൽ മതി. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു.
അഭിഭാഷകരുടെ ഡ്രസ് കോഡിന്റെ ഭാഗമായുള്ള ഗൗൺ, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകും എന്ന് വിദഗ്ധർ അറിയിച്ചതായും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.
read also:കൊവിഡ് പരിശോധനാ ഫലം 1 മണിക്കൂറിനുള്ളിൽ അറിയാം; ഇന്ത്യൻ നിർമിത ഫെലൂദ സ്ട്രിപ് ടെസ്റ്റ് ഉടൻ
ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് എന്ത്‌കൊണ്ട് ഗൗണും റോബ്‌സും അണിയുന്നില്ല എന്ന സീനിയർ അഭിഭാഷകൻ കപിൽ സിബലിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിമാരുടെയും, അഭിഭാഷകരുടെയും ഗൗണും റോബ്‌സും കൊളോണിയൽ കാലത്തെ വസ്ത്രധാരണ രീതി ആണെന്നുള്ള ആക്ഷേപം പല തവണ ഉയർന്നു വന്നിരുന്നു.
Story highlights-advocate dress code will change ; Chief justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here