ശക്തമായ ഇന്ത്യ സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജ് പ്രഖ്യാപിച്ചത്: കേന്ദ്ര ധനമന്ത്രി

nirmala sitharaman

ശക്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വയം ആശ്രിതം എന്നതാണ്  ആത്മനിര്‍ഭര്‍ അഭിയാന്‍ എന്ന പാക്കേജിന്റെ മലയാളം. സമഗ്രതല സ്പര്‍ശിയായ ഒരു പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

2014 മുതല്‍ രാജ്യത്ത് ഉണ്ടായ സാമ്പത്തിക പരിഷ്‌കാരം സാധാരണക്കാരന് കരുത്ത് പകര്‍ന്നു. ആ കരുത്തിന്റെ ബലത്തിലാണ് ഈ മഹാമാരിയെ നേരിടാന്‍ കഴിഞ്ഞത്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍, സാധാരണക്കാരന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്ന പദ്ധതികളിലൂടെ പണം എത്തിച്ചു. പ്രധാനമന്ത്രി പുതിയ കാഴ്ചപ്പാടിന് ശില നല്‍കി. പായ്‌ക്കേജ് പ്രഖ്യാപിച്ചത്. ദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിവിധങ്ങളായ മന്ത്രാലയങ്ങളുടെ വിശദീകരണം കണക്കിലെടുത്തു. ദീര്‍ഘവീഷണത്തോടെയുള്ള പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നത്. പാക്കേജ് സമൂഹത്തിന്റെ സമഗ്ര വികസനത്തിനായാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

Story Highlights: atmanirbhar abhiyanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More