ഇസ്രായേലിൽ ലോക്ക് ഡൗൺ ലംഘിച്ച് മതചടങ്ങ്; 300 ഓളം പേർ അറസ്റ്റിൽ

ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മതചടങ്ങ്​ സംഘടിപ്പിച്ച 300 ഓളം പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം.

ലാഗ് ബി ഒമർ എന്ന ജൂതപുരോഹിതന്റെ ഓർമദിനാചരണത്തിന്​ ആയിരക്കണക്കിന്​ തീവ്ര യാഥാസ്​തിക ജൂതമത വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരുന്നു. മുൻവർഷങ്ങളിൽ നടത്താറുള്ളതുപോലെ നൃത്തവും ദീപാലങ്കാരവുമായാണ്​ ജനക്കൂട്ടം ശവകുടീരത്തിൽ തടിച്ചുകൂടിയത്​. ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.

കൊവിഡ്​ നിയന്ത്രണത്തി​ന്റെ ഭാഗമായി 20ലധികം പേർ കൂടിച്ചേരുന്ന സമ്മേളനങ്ങൾ ഇസ്രായേലിൽ നിരോധിച്ചിരുന്നു. ഇസ്രായേലിൽ കൊറോണ വൈറസ് ബാധിതരിൽ അധികവും തീവ്ര യാഥാസ്​തിക ജൂത സമൂഹമാണെന്ന്​ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top