സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി ഉസ്മാൻ

usman

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ. ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഉസ്മാൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

ഖത്തറിലെ കോൺഗ്രസ്​ അനുകൂല പ്രവാസി സംഘടനയായ ഇൻകാസി​ന്റെ സ്ഥാപക നേതാവായ ഉസ്​മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്​. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന്​ ശേഷം​ ഉസ്​മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്​റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.

read also:മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ എഴുതി ചേർത്തു; യുവാവിനെതിരെ കേസ്

ഖത്തറിൽ നിന്ന് നെടുമ്പാശേരിയിലേക്ക്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ​ ഉസ്​മാൻ നാട്ടിലെത്തിയിരുന്നു. ​ അദ്ദേഹത്തോടൊപ്പം ​​ഗർഭിണിയായ മകളും ഉണ്ടായിരുന്നു.

Story highlights:k k usman files complaint against abuse over social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top