വാളയാർ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്; പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി കെ കെ ശൈലജ

kk shailaja

പാസില്ലാതെ വാളയാർ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. വാളയാർ പരിസരത്ത് ഉൾപ്പെടെ ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി പറഞ്ഞു. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.

മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ വാളയാർ എത്തിയത്.

read also:അനുമതിയില്ലാതെ വാളയാർ അതിർത്തിയിലെത്തിയ 429 പേർക്ക് കേരളത്തിലേക്ക് കടക്കാൻ അനുവാദം നൽകി ഹൈക്കോടതി

പാസില്ലാതെ എത്തിയ സംഘത്തെ ഉദ്യോ​ഗസ്ഥർ തടഞ്ഞു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തേയും മറ്റൊരാളേയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

Story highlight-kk-shailaja reaction about valayar covid patient

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top