Advertisement

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും

May 13, 2020
Google News 1 minute Read
liquor price to increase kerala

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. മദ്യത്തിന് കൊവിഡ് സെസ് ഏർപ്പെടുത്തുന്നതിനാലാണ് ഇത്. ഇത് സംബന്ധിച്ച് തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകും. കൊവിഡ് സെസ്സ് ഏർപ്പെടുത്തുന്നതോടെ മദ്യത്തിന് 10 മുതൽ 35% വരെ വില കൂടുമെന്നാണ് വിവരം.

വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂട്ടിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെയ്‌സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35% വിലകൂട്ടാനാണ് ആലോചന. കെയ്‌സിന് 400 രൂപയിൽ താഴെയാണെങ്കിൽ 10% നികുതിയാകും ഏർപ്പെടുത്തുക. ബിയറിനും പത്ത് ശതമാനം നികുതി ഏർപ്പടുത്തിയേക്കും.

അതേസമം, മെയ് 17ന് മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.

Story Highlights- liquor price to increase kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here