മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54 പേര്‍ മരിച്ചു. സ്ഥിതി ഗുരുതരമായ മുംബൈയില്‍ രോഗികളുടെ എണ്ണം 15,000 കടന്നു. അതിനിടെ സംസ്ഥാനത്ത് കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായി ഉണ്ടായത്. 25,922 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 975 പേര്‍ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതരുടെ എണ്ണവും മരണസംഖ്യ ഒരു പോലെയാണ് വര്‍ധിക്കുകയാണ്.
സ്ഥിതി അതിഗുരുതരമായ മുംബൈയില്‍ 15747 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 596 ആയി ഉയര്‍ന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ നിന്ന് ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ധാരാവിയിലെ രാജീവ് നഗര്‍, കമല നഗര്‍, മുകുന്ദ് നഗര്‍ എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ കണ്ടെയ്‌ന്മെന്റ് സോണുകളിലും, റെഡ് സോണുകളിലും രോഗപ്രതിരോധശേഷി മരുന്നുകള്‍ ബിഎംസി വിതരണം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രസേന എത്തിയാല്‍ കൂടുതല്‍ സഹായകമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. 20 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Story Highlights: Maharashtra: The number of Covid patients crosses 25,000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here