പാലക്കാട് കള്ളുഷാപ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ, മാസ്കുമില്ല; ഇടപെട്ട് പൊലീസ്

പാലക്കാട് കള്ള് ഷാപ്പ് തുറന്നതോടെ ആളുകൾ കൂട്ടത്തോടെ ക്യൂവിൽ. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പാലിക്കാതെയാണ് പലരും തടിച്ചുകൂടിയത്. ഇതോടെ പൊലീസ് വിഷയത്തിൽ ഇടപെട്ടു. മാസ്ക് ധരിക്കാതെ എത്തിയവരെ പൊലീസ് പുറത്താക്കി
കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. വാങ്ങേണ്ടവർ കുപ്പിയുമായി ചെന്നാൽ മാത്രമേ കള്ള് കിട്ടൂ. ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.
read also:സംസ്ഥാനത്ത് കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും
ലോക്ക് ഡൗൺ ഇളവിൻ്റെ ഭാഗമായി ഇന്നാണ് സംസ്ഥാനത്തെ കളളുഷാപ്പുകൾ പ്രവര്‍ത്തനം തുടങ്ങിയത്. കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ 530 ഷാപ്പുകളാണ് തുറന്നത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്.
story highlights- corona virus, toddy shop, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here