പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ പരിഹസിച്ച് പി. ചിദംബരം

p chidambharam

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ പരിഹസിച്ച് പി. ചിദംബരം. തലക്കെട്ടും ശൂന്യമായ പേജും എന്നാണ് പ്രധാനമന്ത്രിയുടെ പാക്കേജിനെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ ചിദംബരം പരിഹസിച്ചത്. ശൂന്യമായ പേജിനെ ധനമന്ത്രി നിർമല സീതാരാമൻ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചിദംബരം ട്വിറ്ററിലൂടെ വിമർശിച്ചു.

ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നമുക്ക് നൽകി. സ്വഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ ശൂന്യമായ പേജ് പൂരിപ്പിക്കുമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. സമ്പദ് വ്യവസ്ഥയിലേക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ഓരോ അധിക രൂപയും ഞങ്ങൾ ശ്രദ്ധാപൂർവം കണക്കാക്കും’ ഇതായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്.

ജനസംഖ്യയുടെ പകുതിയായ താഴെത്തട്ടിലുള്ള ജനങ്ങൾക്ക്(13 കോടി കുടുംബങ്ങൾ) എന്തു ലഭിക്കുമെന്നും ഞങ്ങൾ പരിശോധിക്കും ആർക്ക് എന്ത് ലഭിക്കുമെന്നും ഞങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കും. പാവപ്പെട്ടവർ, പട്ടിണിക്കാർ, തങ്ങളുടെ വീടുകളിലെത്താൻ വേണ്ടി നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കുന്ന കുടിയേറ്റ തൊഴിലാളികൾ എന്നിവർക്ക് എന്ത് ലഭിക്കുമെന്ന് അറിയാനും ഞങ്ങൾ ആഗ്രഹിക്കുന്നു; ചിദംബരം മറ്റൊരു ട്വീറ്റിൽ കുറിച്ചു.

read also:

ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം വരുന്ന 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതുമായ ബന്ധപ്പെട്ട് ബുധനാഴ്ച്ച വൈകുന്നേരം ധനമന്ത്രി നിർമല സീതാരാമൻ വിശദീകരണം നൽകുന്നുണ്ട്.

Story highlights-Prime Minister Narendra modi has ridiculed the economic stimulus package worth Rs 20 lakh crore. Chidambaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top