എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ഈ മാസം; ടൈംടേബിൾ തയാറാക്കി; അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിൽ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ നടത്താൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ഈ മാസം 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ടൈംടേബിൾ തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്യും. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.
Read Also : സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും
ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചിരുന്നു.
Story Highlights- sslc, higher secondary exam date declared
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!