ജീവനക്കാർക്ക് അനിശ്ചിത കാലം വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റർ

twitter

സമൂഹ മാധ്യമമായ ട്വിറ്ററിലെ ജീവനക്കാർക്ക് അനിശ്ചിത കാലത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ചിൽ തന്നെ ടെലിവർക്കിലേക്ക് മാറിയ കമ്പനിയാണ് ട്വിറ്റർ. സെപ്തംബറിന് മുൻപ് ഓഫീസ് തുറക്കാൻ സാധ്യത ഇല്ലെന്നും ലോക്ക് ഡൗൺ കഴിഞ്ഞും ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും കമ്പനി അധികൃതർ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് കമ്പനി ഈ നയം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. സെപ്തംബറിന് മുൻപ് ഓഫീസ് തുറക്കില്ല. കൂടാതെ ഓഫീസ് തുറക്കുന്നത് വളരെ ശ്രദ്ധാപൂർവം ആയിരിക്കും. കൂടാതെ അത് നിലവിലെ രീതികൾ പോലെയായിരിക്കില്ലെന്നും കമ്പനി അധികൃതർ.

read also:നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്

വികേന്ദ്രീകരണം, എവിടെ നിന്നും പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിൽ രീതി എന്നിവയാണ് ഇപ്പോൾ കമ്പനി പിന്തുടരുന്നത്. ഇക്കാര്യങ്ങളിലൂടെ ലോക്ക് ഡൗണിനോട് എളുപ്പം പൊരുത്തപ്പെടാൻ സാധിച്ചെന്നും കമ്പനി വക്താവ്. ഇത്തരത്തിൽ ജോലി ചെയ്യാൻ സാധിക്കുമെന്ന് കഴിഞ്ഞ കുറച്ച് കാലമായി ചില ജീവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കമ്പനി ജീവനക്കാർക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് എല്ലാക്കാലത്തേക്കുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും ഈ വർഷം അവസാനം വരെ ജീവനക്കാർക്ക് ടെലിവർക്ക് അനുവദിച്ചിരുന്നു.

Story highlights-twitter,  work from home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top