വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി മടങ്ങി വന്ന ട്രക്ക് ഡ്രൈവറുടെ മകള്‍ക്കും കൊച്ചുമകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ന സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളളത് വയനാട്ടിലാണ്.
മെയ് രണ്ടിന് കോയമ്പേട് മാര്‍ക്കറ്റില്‍ പോയി മടങ്ങിയെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാണ് മകള്‍ക്കും കൊച്ചുമകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ വീട്ടിലെ 11 മാസം പ്രായമുളള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യഫലം നെഗറ്റീവായ 27കാരിയുടെ കുഞ്ഞിന് രോഗം വന്നതോടെ വീണ്ടും സ്രവം പരിശോധനക്കയക്കുകയായിരുന്നു. ഇവരുടെ അഞ്ച് വയസുളള മകളുടെ ഫലവും ഇന്ന് പോസിറ്റീവ് ആവുകയായിരുന്നു. ഒരേ വീട്ടില്‍ നിന്നുളള ആളുകളായതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കളക്ടര്‍ ഡോ അദീല അബ്ദുളള പറഞ്ഞു.
ജില്ലയിലെ മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മെയ് 9ന് രോഗം സ്ഥിരീകരിച്ച കമ്മന സ്വദേശിയില്‍ നിന്നുമാണ് പൊലീസുകാര്‍ക്ക് രോഗം പടര്‍ന്നത്.കൊയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നാണ് ഇതില്‍ പത്തുപേര്‍ക്ക് രോഗം പടര്‍ന്നത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 13 ആയി.
Story Highlights: two more covid cases in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here