Advertisement

വേളിയിലെ കെടിഡിസി ഫ്ളോട്ടിം​ഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങി

May 13, 2020
Google News 1 minute Read
floating restaurant

തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിം​ഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങി. ഇന്നലെ പെയ്ത മഴയ്ക്ക് പിന്നാലെയാണ് റെസ്റ്റോറന്റ് കായലിൽ മുങ്ങിയത്. ഇരുനില കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ‌

ദിവസങ്ങൾക്ക് മുൻപ് റെസ്റ്റോറന്റിന് തകരാർ ഉള്ളതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇന്നലെ ശക്തമായ മഴ പെയ്തതോടെ മുങ്ങുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ റെസ്റ്റോറന്റിൽ ആരുമില്ലാതിരുന്നത് അപകടം ഒഴിവാക്കി. മലിന ജലം ഒഴുക്കി വിടുന്ന ഭാ​ഗത്തൂടെ കായൽ ജലം കയറിയതാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

read also:പ്ലാസ്മ ചികിത്സയ്ക്ക് കേരളത്തിന് അനുമതിയില്ല; ശ്രീചിത്രയും തിരുവനന്തപുരം മെഡിക്കൽ കോളജും തമിഴ്‌നാട് പട്ടികയിൽ

എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപ മുടക്കി ആറ് മാസം മുന്‍പാണ് ഫ്ളോട്ടിം​ഗ് റെസ്റ്റോറന്റ് നവീകരിച്ചത്. വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്ഘാടനവും നടത്തിയിരുന്നു.

story highlights- KTDC, floating restaurant, veli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here