പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ടിവിയില്‍ കണ്ടത് 193 മില്യണ്‍ ആളുകള്‍

narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം 191 ചാനലുകളാണ് രാജ്യത്ത് സംപ്രേഷണം ചെയ്തത്. 193 മില്ല്യണ്‍ ആളുകളാണ് ടിവിയില്‍ ഈ സംപ്രേഷണം കണ്ടത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ആണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് 4.3 ബില്ല്യണ്‍ വ്യൂവിംഗ് മിനിറ്റാണ് ആളുകള്‍ കണ്ടത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഞ്ച് തവണയാണ് അഭിസംബോധന ചെയ്തത്. കൊവിഡിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടതും സാമ്പത്തിക പാക്കേജ് പ്രഖ്യാപനമായിരുന്നു.

Story Highlights: 193 million viewers PM Modi’s speech stimulus packageനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More