കൊവിഡ് ആശുപത്രിയിൽ കാൻസർ രോ​ഗി മരിച്ചിട്ട് 144 മണിക്കൂർ; ബന്ധുക്കളെ അറിയിക്കാതെ അധികൃതർ

patient

കൊവിഡ് ആശുപത്രിയിൽ കാൻസർ രോ​ഗി മരിച്ച് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിക്കാതെ അധികൃതർ. ​ഗുജറാത്തിലാണ് സംഭവം. ​ഗുജറാത്തിലെ കാൻസർ റിസേർച്ച് ഇസ്റ്റിറ്റ്യൂട്ടിൽ (ജി.സി.ആർ.ഐ) ‌കീമോതെറാപ്പിക്ക് കൊണ്ടുവന്ന 54 കാരനായ പ്രവീൺ ഭായിയാണ് മരിച്ചത്.

മെയ് ഏഴിനാണ് പ്രവീൺ ഭായി മരിച്ചത്. എന്നാൽ വിവരം ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് മകൻ നീരജ് പറഞ്ഞു.‍ മെയ് നാലിന് കീമോതെറാപ്പിയുടെ ഭാ​ഗമായി ജി.സി.ആർ.ഐയിൽ വന്നപ്പോൾ മാത്രമാണ് അച്ഛനെ അവസാനമായി കാണുന്നത്. പോർബന്ദറിൽ നിന്ന് എത്തിയത് ആയതിനാൽ കൊവിഡ് ആശുപത്രിയിൽ പോയി ടെസ്റ്റ് നടത്തണമെന്ന് അധികൃതർ പറഞ്ഞു. അതുകൊണ്ടാണ് ജി.സി.ആർ.ഐയിലേക്ക് മാറ്റാതെ അച്ഛനെ കൊവിഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. രോ​ഗിക്ക് മാത്രമായിരുന്നു പ്രവേശനം. ഇതേ തുടർന്ന് പുറത്തു തുടർന്ന്. അതിന് ശേഷം നിരവധി തവണ ഹെൽപ് ഡെസ്കിൽ പോയി അന്വേഷിച്ചെങ്കിലും അച്ഛനെ പറ്റി ഒരു വിവരവും നൽകിയില്ലെന്നും നീരജ് പറയുന്നു.

read also:ആർക്കും കൊവിഡ് പിടിപെടാം, നിർദേങ്ങൾ ലംഘിക്കരുത്; വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇ പി ജയരാജൻ

രാഷ്ട്രീയ ഇടപെടലുകൾ നടന്നതിന് ശേഷമാണ് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതെന്നും നീരജ് പറഞ്ഞു. മെയ് അഞ്ചിന് തന്നെ അച്ഛന് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും ജി.സി.ആർ.ഐയിലേക്ക് മാറ്റിയില്ലെന്നും മകൻ കൂട്ടിച്ചേർത്തു.

story highlights- cancer patient, Gujarat Cancer Research Institute, pravil bhayi, covid hospitalനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More