ആർക്കും കൊവിഡ് പിടിപെടാം, നിർദേങ്ങൾ ലംഘിക്കരുത്; വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇ പി ജയരാജൻ

വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇപി ജയരാജൻ. ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിക്കരുതെന്നും ആർക്കും കൊവിഡ് പിടിപെടാമെന്നും മന്ത്രി പറഞ്ഞു.
എംപിക്കും എംഎൽഎക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ല. നിലവിലെ പരിശോധനാ രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനവസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
story highlights- e p jayarajan, valayar issue, health department, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here