സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മൂന്നു വീതവും, വയനാട് ജില്ലയില്‍ ഏഴും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒന്നു വീതം ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ല എന്നതാണ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെപോലെ തന്നെ ലോകത്താകെ നിലനില്‍ക്കുന്ന ഒരു വൈറസായി കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധര്‍ പറയുന്നത്. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുയെന്നതും കൊവിഡ് 19 നെ ചികിത്സിച്ച സുഖപ്പെടുത്തുന്ന സ്‌പെഷ്യലൈസ്ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നതും പരമ പ്രധാനമാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലുകളില്‍ കേന്ദ്രീകരിക്കുന്നുണ്ട്.
പൊതുസമൂഹം ജീവതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അതില്‍ ചിലതാണ് മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാവുക എന്നത്. അതോടൊപ്പം തിക്കും തിരക്കും ഉണ്ടാകാത്ത വിധത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍, പൊതുഗതാഗതത്തില്‍, ചന്തകളില്‍ ഒക്കെ ക്രമീകരണം ഉണ്ടാകേണ്ടതുണ്ട്. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. അവയില്‍ തന്നെ ഉണ്ടാകുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കണം. റെസ്റ്റോറന്റുകളും ഷോപ്പിംഗ് സെന്ററുകളിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും നമ്മുടെ ഇനിയുള്ള നാളുകള്‍ നാം കൊറോണയെ കരുതിക്കൊണ്ടാകണം ജീവിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here