മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു

Maharashtra: Covid19

 

മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. പുതുതായി 1602 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 44 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. മുംബൈയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക വര്‍ധിക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ പൊലീസ് സേനയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്.

ഓരോ ദിവസവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 1602 പേര്‍ക്കുകൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,524 ആയി. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്.1019 പേര്‍ പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.

രോഗശമനത്തിന്റെ സൂചനകളൊന്നും തന്നെ മുംബൈയില്‍ ഇല്ല. ദിവസം കഴിയുന്തോറും സ്ഥിതി ഗുരുതരമായി മാറുന്നു. 998 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 25 പേര്‍ മരിച്ചു. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 16,579, മരണസംഖ്യ 443 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ പൊലീസ് സേനയിലും രോഗം വ്യാപിക്കുകയാണ്. ഇതുവരെ 10 പേര്‍ മരിച്ചെന്നും 1001 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 33 പുതിയ കേസുകളും 2 മരണവും ധാരാവിയിലെ ചേരിപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പൂനെയിലും,താനെയിലും രോഗബാധിതരുടെ എണ്ണം 3000 കടന്നു

 

Story Highlights: Maharashtra: Covid19 death toll reaches 1000നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More