ഓൺലൈൻ ഗാനാലാപന മത്സരവുമായി രവീന്ദ്രൻ മാസ്റ്റർ ഫേസ്ബുക്ക് ഗ്രൂപ്പ്; ഒന്നാം സമ്മാനം 10001 രൂപ

singing

ഓൺലൈൻ ഗാനാലാപന മത്സരവുമായി ഫേസ്ബുക്ക് രവീന്ദ്രൻ മാസ്റ്റർ ഫേസ്ബുക്ക് ഗ്രൂപ്പ്. രാഗനൂപുരം എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനാലാപന മത്സരത്തിൽ ഒന്നാമതെത്തുന്നയാൾക്ക് 10001 രൂപയാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിൻ്റെ ഓഡിഷനിലേക്കുള്ള എൻട്രികൾ ഇപ്പോൾ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.

ഭാവഗാനങ്ങൾ, അർദ്ധശാസ്ത്രീയ ഗാനങ്ങൾ, ചടുലതാളത്തിൽ ഉള്ള ഗാനങ്ങൾ തുടങ്ങി ബഹുവിധ ശൈലികളിൽ വന്ന രവീന്ദ്ര ഗാനങ്ങൾ വിവിധ റൗണ്ടുകളിൽ പാടിപ്പിച്ചാണ് മികച്ച ഗായകനെയും ഗായികയെയും തെരഞ്ഞെടുക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന്മാർ പറയുന്നു. ആദ്യ ഘട്ട ഒഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഗായകന്മാർ, ഗായികമാർ എന്നിവർക്കാണ് 6 റൗണ്ടുകൾ അടങ്ങിയ പ്രധാന മത്സരത്തിലേക്ക് പ്രവേശനം. പ്രഗത്ഭരായ സംഗീതജ്ഞർ ആയിരിക്കും ജൂറി അംഗങ്ങൾ. ഓഡിഷന് വേണ്ടി രവീന്ദ്രൻ മാസ്റ്ററുടെ രണ്ട് ഗാനങ്ങൾ, അതിലൊന്ന് അർദ്ധ ശാസ്ത്രീയ ഗാനം, പാടുന്നത് വീഡിയോ ആയി മൊബൈലിൽ ഷൂട്ട് ചെയ്തു +917907543127 എന്ന നമ്പറിലേക്ക് 2020 മെയ് 24ന് മുൻപായി വാട്സാപ്പ് ചെയ്യുക. കരോക്കെ ഉപയോഗിക്കാതെ, വേണമെങ്കിൽ തംബുരു ശ്രുതി മാത്രം ഉപയോഗിച്ച് വേണം പാട്ടുകൾ പാടാൻ. പാട്ടിനെ എഡിറ്റ് ചെയ്യാനോ എഫാക്ടുകൾ ചേർക്കാനോ പാടില്ലെന്നും നിബന്ധനയുണ്ട്.

read also:ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് നേരെ അശ്ലീല സന്ദേശം; വിദ്യാർത്ഥികൾ പിടിയിൽ

ആൺ പെൺ വിഭാഗങ്ങൾക്ക് പ്രത്യേകമായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന ഗായകനും ഗായികയ്ക്കും 10001 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും ആണ് സമ്മാനം. കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഗായകരുടെ പാട്ടിനു ലഭിയ്ക്കുന്ന റിയാക്ഷന്സ്, കമന്റ്സ് എന്നിവ പരിഗണിച്ച് ഒരു ജനപ്രിയ ഗായകൻ/ഗായിക പുരസ്ക്കാരം കൂടി ഉണ്ട്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് ഈ വിഭാഗത്തിന് ഉള്ള സമ്മാനം.

പ്രശസ്ത ഗായിക കെഎസ് ചിത്ര മത്സരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. മലയാളഗാനശാഖയിലെ ചക്രവർത്തി എന്ന് തന്നെ നിസംശയം വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ മാസ്റ്ററുടെ പേരിൽ നടക്കുന്ന ഓണലൈൻ സംഗീത മത്സരത്തിന് ആശംസകൾ നേരുന്നു. വളരെ വിഷമം പിടിച്ചതാണ് മാഷിന്റെ പാട്ടുകൾ. അവ ശ്രദ്ധിച്ചു പഠിച്ചു മികച്ച രീതിയിൽ മത്സരത്തിൽ അവതരിപ്പിക്കാൻ ഉള്ള സാഹചര്യം എല്ലാവർക്കും ഉണ്ടാവട്ടെ എന്നും വീഡിയോ സന്ദേശത്തിൽ ചിത്ര അറിയിച്ചു.

രാഗനൂപുരം മത്സരത്തിന്റെ നിബന്ധനകൾക്കായി ഈ ലിങ്ക് സന്ദർശിക്കുക https://tinyurl.com/raganoopuram. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +919400294999, +919496331464.

Story highlights-Online singing competition by Facebook group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top