സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കായി എസ്ബിഐ എമർജൻസി ലോൺ നൽകുന്നുണ്ടോ ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം എന്ത് ? [24 Fact Check]

sbi emergency loan fake message 24 fact check

ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ എസ്ബിഐ എമർജൻസി ലോൺ നൽകുമെന്ന് വ്യാജ പ്രചരണം. ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ യോനോ ആപ്പ് വഴി എസ്ബിഐ എമർജൻസി ലോൺ നൽകുമെന്നാണ് പ്രചരണം.

10.5 ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് വായ്പ ലഭിക്കുമെന്ന് പ്രചരിച്ച സന്ദേശത്തിൽ പറയുന്നു. വിവിധ ബാങ്കുകൾ നൽകുന്ന മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പലിശ നിരക്ക് കുറവാണെന്നത് പദ്ധതിയിലേക്ക് ആളുകളെ ആകർഷിച്ചു. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ വ്യാജ വാർത്ത സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. ചില മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാർത്ത തള്ളി എസ്ബിഐ തന്നെ രംഗത്തെത്തി. തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അവകാശവാദങ്ങളും പ്രചരണങ്ങളും വിശ്വസിക്കരുതെന്ന് എസ്ബിഐ ട്വീറ്ററിലൂടെ അറിയിച്ചു.

Story Highlights- sbi emergency loan fake message 24 fact checkനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More