Advertisement

കൊവിഡ് രോ​ഗികളുമായി ഇടപഴകി; മന്ത്രി എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺ​ഗ്രസ്

May 14, 2020
Google News 2 minutes Read
a c moideen

കൊവിഡ് രോ​ഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺ​ഗ്രസ്. കെ.വി അബ്ദുള്‍ ഖാദര്‍ ‌എംഎൽഎ, തൃശൂര്‍ ജില്ലാ കളക്ടര്‍ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂര്‍ ഡി.എം.ഒയ്ക്ക് യൂത്ത് കോൺ​ഗ്രസ് പരാതി നൽകി.

വിദേശത്തു നിന്ന് വന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ച ഹോട്ടലില്‍ മന്ത്രി എ.സി.മൊയ്തീന്‍ എത്തിയിരുന്നു. ഈ ക്യാംപിലെ രണ്ടു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡി.എം.ഒയ്ക്കു പരാതി നല്‍കിയിരിക്കുന്നത്.

read also: രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്ന് പുറത്താക്കി

വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടയുണ്ടായിരുന്ന അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയത്.

story highlights- a c moideen, youth congress, quarantine, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here