ഓപ്പറേഷൻ ബ്രേക്ക് ത്രൂ; രണ്ടാം ഘട്ടം ഈ മാസം പൂർത്തീകരിക്കും

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ഈ മാസം പൂർത്തിയാകും. നിർമാണ പ്രവൃത്തികൾ ഈ മാസം മുപ്പതിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. കനാലുകൾ പൂർണമായി ശുചീകരിച്ചു വെള്ളം കായലിലേക്ക് വിടുന്നതിനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ട പ്രവർത്തികളുടെ അവസാന ഘട്ടത്തിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചുകടവന്ത്ര എന്നീ പ്രദേശങ്ങളിലെ നാളുകളായുള്ള വെള്ളക്കെട്ടിനാണ് പരിഹാരമാവുന്നത് . ഈ മാസം മുപ്പത്തിനകം പൂർത്തിയാകുന്ന നിർമാണ പ്രവർത്തികളിൽ തേവര കായലിന് സമീപത്തെ പ്രവൃത്തികൾ എംഎൽഎ ടി ജെ വിനോദ് വിലയിരുത്തി.
read also:ഓപ്പറേഷൻ ബ്രേക്ക് ത്രൂ; എറണാകുളം നഗരത്തിലെ കോയിത്തറ കനാൽ ശുചീകരിക്കുന്നു
20 കൊല്ലമായി അടഞ്ഞു കിടന്നിരുന്ന കോയിത്തറ കനാൽ, പേരണ്ടൂർ കനാൽ എന്നിവ ശുചീകരിച്ചു വെള്ളം തേവര കായലിലേക്ക് ഒഴുക്കി വിടുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നഗരത്തിലെ പ്രധാന തോടുകളും കനാലുകളും കേന്ദ്രീകരിച്ചാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. തേവര കായൽമുഖം, കോയിത്തറ കനാൽ, ചിലവന്നൂർ ബണ്ട് റോഡ് തുടങ്ങിയവയിലെ ചെളി നീക്കുന്ന പ്രവൃത്തികൾ കൂടി കഴിഞ്ഞാൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ പ്രഥമ ഘട്ടമാണ് പൂർത്തിയാവുക.
Story highligts-operation break through kochi 2nd stage ends may
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here