Advertisement

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ചികിത്സ തേടി; പാലക്കാട് മുതലമടയിലെ പ്രഥമിക ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടി

May 15, 2020
1 minute Read
palakkad muthalamada primary healthcare center shut down

പാലക്കാട് മുതലമടയിലെ പ്രഥമിക ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി 3 ദിവസം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയിരുന്നു. ജനപ്രതിനിധികളോടും, ആരോഗ്യ പ്രവർത്തകരോടും ഉൾപെടെ ക്വാറന്റീനിൽ പോകാനും നിർദേശിച്ചിട്ടുണ്ട്.

ഈ മാസം 7, 9, 11 തിയതികളിലായി ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തി മുതലമട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയിരുന്നു. 11ന് നേരിയ ശ്വാസതടസം നേരിട്ടു. ഇതോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മെയ് 9ന് മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയടക്കമുള്ള ജനപ്രതിനിധികൾ ഉള്ള സമയത്തും, മെയ് 11ന് നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങ് നടക്കുന്ന സമയത്തും ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇതിനാൽ ജനപ്രതിനിധികൾ, ഡോക്ടർമാർ ഉൾപെടെ ഉള്ള ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി ഈ മൂന്ന് ദിവസങ്ങളിൽ മുതലമട പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ സ്രവ സാമ്പിൾ ഇന്ന് പരിശോധക്ക് അയക്കും. ആശുപത്രി അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടയ്ക്കിടെ മാനസികാസ്വസ്ഥ്യം പ്രകടപ്പിക്കുന്ന രോഗി കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് ഇതുവരെ നൽകിയിട്ടില്ല. നാല് വർഷമായി ഇയാൾ പൊള്ളാച്ചിയിലായിരുന്നു എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. രോഗിയുടെ പൂർണ വിവരങ്ങൾ ലഭിക്കാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കാൻ സമയം എടുക്കും.

Story Highlights- palakkad muthalamada primary healthcare center shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top