കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എതിരെ കേസ്

കാസർഗോഡ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എതിരെ കേസ്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

മഞ്ചേശ്വരം പൊലീസാണ് പൊതുപ്രവർത്തകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എപ്പിഡമിക്ക് ആക്റ്റ് പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയെ സന്ദർശിക്കാൻ ഇയാൾ മൂന്ന് തവണ പോയിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആശുപത്രി ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.

read also: കൊവിഡ് നിർദേശം ലംഘിച്ചു; ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കൾക്കും ബസ് ഡ്രൈവർക്കുമെതിരെ കേസെടുക്കും

മെയ് നാലിന് മഹാരാഷ്ട്രയിൽ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. ബന്ധുവിനെ കൊറോണ പ്രതിരോധ സെല്ലിൽ അറിയിക്കാതെ വീട്ടിൽ പാർപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മെയ് 11 ന് ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത്.

story highlights- coronavirus, kasaragod, social workerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More