കൊവിഡ് രോഗിയുമായി സമ്പർക്കം; നെന്മാറ എംഎൽഎയോട് ക്വാറന്റീനിൽ പോകാൻ നിർദേശം

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ നെന്മാറ എംഎൽഎ കെ ബാബുവിനോട് ക്വാറന്റീനിൽ പോകാൻ നിർദേശം. പാലക്കാട് ഡിഎംഒയാണ് നിർദേശം നൽകിയത്. പാലക്കാട് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുമായി കെ ബാബു സമ്പർക്കം പുലർത്തിയിരുന്നു.
മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എംപി, മുതലമട പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് വാർഡ് അംഗങ്ങൾ ഉൾപ്പെടെ 46 പേരാണ് ഉള്ളത്. ഇവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രമ്യ ഹരിദാസ് നിലവിൽ ക്വാറന്റീനിൽ ആണ്.
read also: കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന് എതിരെ കേസ്
മേയ് 11 ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരുന്ന മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസിനും ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്. മുതലമട പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു.
story highlights- coronavirus, palakkad, nemmara mla k babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here